
കുളത്തൂപ്പുഴ: പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ പിതാവിന്റെ പീഡനത്തിനിരയായ വിവരം തുറന്നുപറഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇക്കാര്യം പുറത്ത് പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
സംഭവദിവസം വീട്ടിൽ യുവാവും മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് ബലപ്രയോഗത്തിലൂടെ കുട്ടിയെ പീഡിപ്പിച്ചു. ഭയന്ന കുട്ടി കാര്യം പുറത്തുപറഞ്ഞിരുന്നില്ല. പീഡനത്തെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. സ്കൂളിൽ കഴിഞ്ഞദിവസം നടത്തിയ കൗൺസിലിങ്ങിൽ കുട്ടി വിവരം പറഞ്ഞതോടെ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. 42-കാരനായ ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.











